Qatarsports

പേരാമ്പ്ര കെഎംസിസിയുടെ ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് നവംബർ 4 ന്

ലോക ഫുട്ബോൾ പ്രേമികൾ ആകാംക്ഷഭരിതരായി കാത്തിരിക്കുന്ന ലോകചാമ്പ്യൻമാരെ വരവേൽക്കാൻ മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയ ഖത്തറിൽ ലോകകപ്പിന്റെ ആഹ്ലാദാരവങ്ങൾ മുഴങ്ങുമ്പോൾ പേരാമ്പ്ര മണ്ഡലം കെ എം സി സി യും ഫുട്ബോൾ പ്രേമികളോടൊപ്പം ഒരുമിച്ചു “ഫുട്ട് വാർ” സംഘടിപ്പിക്കുന്നു.

9 പഞ്ചായത്തുകളിലെ ഫുട്ബോൾ ചാമ്പ്യന്മാർ മാറ്റുരക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 4 നു ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 3 മണിമുതൽ നടക്കും.

താളമേളങ്ങളും മുട്ടിപ്പാട്ട് സംഘങ്ങളും വർണ്ണം വിതറുന്ന പതാക വാഹകരും ചടങ്ങിന് മാറ്റു കൂട്ടും. വർണ്ണാഭമായ ഉൽഘാടന ചടങ്ങിന് സാക്ഷിയാവാനും
പേരാമ്പ്ര മണ്ഡലത്തിലെ ഫുട്ബോൾ ചാമ്പ്യന്മാർ ഏറ്റു മുട്ടുന്ന ഫുട്ബോൾ ടൂർണമെന്റ് കാണാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button