WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

കൊവിഡിൽ സാമൂഹ്യപ്രതിരോധശേഷി നേടി ഖത്തർ, കേസുകൾ ആയിരത്തിൽ താഴെയത്തി

ഖത്തറിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 37 ഖത്തർ നിവാസികളും 25 യാത്രക്കാരുമുൾപ്പടെ 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 95 പേർക്ക് രോഗമുക്തി കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 994 ആയി കുറഞ്ഞു. വാക്സിനിലൂടെ രാജ്യം സമൂഹ്യപ്രതിരോധശേഷി കൈവരിച്ചു എന്ന ശക്തമായ സൂചനയാണ് പുതിയ കണക്കുകൾ നൽകുന്നത്.

23490 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്. ഒരു ദിവസം മുൻപ് നടന്ന ഒരു മരണമുൾപ്പടെ ആകെ കോവിഡ് മരണം 607 ആണ്. ഇന്നലെ ഐസിയുവിൽ പ്രവേശിപ്പിച്ച 3 രോഗികൾ ഉൾപ്പെടെ ആകെ ആശുപത്രി ചികിത്സയിൽ ഉള്ളത് 42 പേർ മാത്രം. ഇതിൽ ഐസിയുവിൽ ഉള്ളത് 13 പേരാണ്.

4,756,578 ഡോസ് കോവിഡ് വാക്സീനുകൾ ആണ് ഖത്തറിൽ ഇത് വരെ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 1694 ഡോസ് നൽകി. കുട്ടികൾ ഉൾപ്പെടുന്ന ആകെ ജനസംഖ്യയുടെ 82.6% വും വാക്സിനേഷൻ രണ്ട് ഡോസും പൂർത്തിയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button