QatarTravel

എക്‌സ്‌പോ ദോഹ യാത്ര താമസ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്

എക്‌സ്‌പോ 2023 ദോഹയിലേക്ക് കോംപ്ലിമെന്ററി ആക്‌സസ് സഹിതം ഫ്ലൈറ്റ്-ഹോട്ടൽ പാക്കേജുകൾ അവതരിപ്പിച്ച് ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ്. ഫ്ലൈറ്റ് ടിക്കറ്റുകൾ, താമസ സൗകര്യങ്ങൾ, കോംപ്ലിമെന്ററി ആക്‌സസ് എന്നിവ ഉൾപ്പെടുന്ന ഒരു പാക്കേജാണ് കമ്പനിയുടെ ഓഫറിൽ ഉള്ളത്.

ഈ പാക്കേജുകളുടെ ഹൈലൈറ്റുകൾ ഇവയാണ്:

  • -മടക്ക ഫ്ലൈറ്റുകൾ, ഹോട്ടൽ താമസം, കോംപ്ലിമെന്ററി എക്സ്പോ എൻട്രി.
  • -പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ഈ ക്യൂറേറ്റ് ചെയ്ത പാക്കേജുകളിൽ Avios, Qpoints എന്നിവ ശേഖരിക്കാനുള്ള അവസരം.
  • തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾക്ക് Cash + Avios ഉപയോഗിച്ച് പാക്കേജുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

പ്രീമിയം യാത്ര ആഗ്രഹിക്കുന്ന യാത്രക്കാർക്ക്, ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് സ്റ്റാൻഡേർഡ് ഓപ്‌ഷനുകൾക്കപ്പുറമുള്ള നിരവധി പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. എക്സ്പോ 2023 ദോഹ യാത്രാ പാക്കേജ് ഇവിടെ ആക്സസ് ചെയ്യാം: qatarairways.com/expo

ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് സ്റ്റോപ്പ് ഓവർ പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു. പ്രീമിയം, ലക്ഷ്വറി സ്റ്റോപ്പ്ഓവറുകൾ ഒരാൾക്ക് 23 ഡോളർ മുതൽ ആരംഭിക്കുന്നു, qatarairways.com/stopover എന്നതിൽ ബുക്ക് ചെയ്യാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button