Qatar
ജിദ്ദ ഉച്ചകോടിയിൽ നാളെ ഷെയ്ഖ് തമീം പങ്കെടുക്കും

ദോഹ: സൗദി അറേബ്യയിലെ ജിദ്ദയിൽ നാളെ നടക്കുന്ന ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കുന്ന പരിപാടിയിൽ ജിസിസി രാജ്യങ്ങളുടെ നേതാക്കൾ, ജോർദാൻ കിംഗ്, ഈജിപ്ത് പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി എന്നിവരുടെയും സാന്നിധ്യമുണ്ടാകും.