Qatar

എക്‌സ്‌പോ ദോഹ ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാം

എക്‌സ്‌പോ 2023 ദോഹ ലോഗോയുള്ള ലൈസൻസ് പ്ലേറ്റുകൾ പുറത്തിറക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. അറിയിപ്പ് അനുസരിച്ച്, ലൈസൻസ് പ്ലേറ്റുകൾ നാളെ, നവംബർ 16, 2023 മുതൽ ലഭ്യമാകും.

ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. താൽപ്പര്യമുള്ളവർക്ക് നിശ്ചിത ഫീസ് അടച്ച് ലൈസൻസ് പ്ലേറ്റ് സ്വന്തമാക്കാം.

താൽപ്പര്യമുള്ള വാഹനമോടിക്കുന്നവർക്ക് പുതിയ ലൈസൻസ് പ്ലേറ്റ് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാമെന്നും ആദ്യ തവണ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ ആർക്കും നിർബന്ധമല്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

ലോഗോ സ്വകാര്യ ലൈസൻസ് പ്ലേറ്റുകൾക്ക് മാത്രമായി ലഭ്യമാണെന്നും വകുപ്പ് വ്യക്തമാക്കി.

ലോഗോ വ്യാജമായി നിർമ്മിക്കുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ലംഘിക്കുന്നവർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button