Qatar

നാൻസി അജ്‌റാം ഷോ മാൾ ഓഫ് ഖത്തറിൽ

സെപ്റ്റംബർ 29 വ്യാഴാഴ്ച മാൾ ഓഫ് ഖത്തറിൽ നടക്കുന്ന പ്രത്യേക മ്യൂസിക് കൺസേർട്ടിൽ പ്രശസ്ത ലെബനീസ് ഗായികയും സെൻസേഷണൽ പോപ്പ് താരവുമായ നാൻസി അജ്‌റാം പാടും.

‘അറബ് പോപ്പിന്റെ രാജ്ഞി’ എന്ന് സ്‌പോട്ടിഫൈ വിശേഷിപ്പിച്ച നാൻസി അജ്‌റാം രാത്രി 9 മണിക്ക് മാൾ ഓഫ് ഖത്തറിലെ കൂറ്റൻ ഒയാസിസ് സ്റ്റേജിലാണ് തന്റെ ഹിറ്റ് ഗാനങ്ങളുമായി എത്തുക.

മൾട്ടി-പ്ലാറ്റിനം ആൽബങ്ങൾ വിറ്റഴിഞ്ഞ ഗായികയും, ടെലിവിഷൻ താരവും യുനിസെഫ് ഗുഡ്‌വിൽ അംബാസഡറുമാണ് 39 കാരിയായ നാൻസി അജ്‌റാം.

ഉപഭോക്താക്കളെ ആകർഷിക്കാൻ ലോകപ്രശസ്ത കലാകാരന്മാരെയും ഷോകളും കൊണ്ടുവരാനുള്ള മാൾ ഓഫ് ഖത്തറിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ ഷോ.

“ഞങ്ങളുടെ സന്ദർശകരുടെ അനുഭവം തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനായി, മികച്ച വിനോദവും അവിസ്മരണീയമായ നിമിഷങ്ങളും നൽകുന്നതിന് ഞങ്ങൾ മുൻഗണന നൽകിയിട്ടുണ്ട്. ഈ വർഷാവസാനം വരെ നീളുന്ന 3 മാസത്തെ പ്രോഗ്രാമിന്റെ ഭാഗമാണ് ഈ പരിപാടി,” മാൾ ഓഫ് ഖത്തറിന്റെ ജനറൽ മാനേജർ എമിൽ സർക്കിസ് പറഞ്ഞു.

Related Articles

Back to top button