Qatar
സീലൈനിൽ ബീച്ചും കടൽത്തീരവും വൃത്തിയാക്കി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) സീലൈനിൽ ബീച്ചും കടൽത്തീരവും വൃത്തിയാക്കൽ സംഘടിപ്പിച്ചു. നിരവധി സന്നദ്ധസേവകരായ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു ഇത്.
മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻ്റും പ്രകൃതി സംരക്ഷണ വകുപ്പും ചേർന്നാണ് ശുചീകരണം നടത്തിയത്. കടൽത്തീരത്തും വെള്ളത്തിനടിയിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അവർ വിജയകരമായി നീക്കം ചെയ്തു.