Qatar
2024 മോഡൽ റോൾസ് റോയ്‌സ് സ്‌പെക്ട്രേ തിരിച്ചു വിളിക്കുകയാണെന്ന് പ്രഖ്യാപിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
വാണിജ്യ വ്യവസായ മന്ത്രാലയവും ഖത്തറിലെ റോൾസ് റോയ്‌സ് ഡീലർഷിപ്പായ അൽ ഫർദാൻ ഓട്ടോമൊബൈൽസും ചേർന്ന് 2024 മോഡൽ റോൾസ് റോയ്‌സ് സ്‌പെക്ട്രേ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു.
കാറിൻ്റെ ബ്രേക്കിങ് സിസ്റ്റത്തിലെ ഇലക്ട്രോണിക്‌സിലെ സിഗ്നൽ ഇന്റർഫിയറൻസ് ബ്രേക്ക് പവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ തകരാർ ഉണ്ടാക്കുമെന്ന ആശങ്കയെ തുടർന്നാണിത്.
സുരക്ഷിതമായ ഡ്രൈവിംഗിന് ഇത് തടസം സൃഷ്‌ടിച്ചേക്കാം. 2024 റോൾസ് റോയ്‌സ് സ്‌പെക്‌ട്രെയുടെ ഉടമകൾ വാഹനം തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും മാർഗനിർദേശത്തിനും ഡീലർഷിപ്പുമായി ബന്ധപ്പെടണം.