Qatar
റമദാനിൽ സ്വകാര്യ മേഖലയിലെ പരമാവധി പ്രവൃത്തി സമയം നിശ്ചയിച്ച് മന്ത്രാലയം

ദോഹ: സ്വകാര്യ മേഖലയിൽ റമദാനിലെ പരമാവധി പ്രവൃത്തി സമയം ആഴ്ചയിൽ 36 മണിക്കൂറായി ചുരുക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 73-ലെ വ്യവസ്ഥ പ്രകാരം, സ്വകാര്യ മേഖലയിൽ വിശുദ്ധ റമദാൻ മാസത്തിൽ പരമാവധി ജോലി സമയം 36 മണിക്കൂർ/ആഴ്ച, പ്രതിദിനം ആറ് മണിക്കൂർ ആണെന്ന് മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വ്യക്തമാക്കി.
അതേസമയം, വർഷത്തിലെ ശേഷിക്കുന്ന മാസങ്ങളിൽ പരമാവധി ജോലി സമയം ആഴ്ചയിൽ 48 മണിക്കൂറും, പ്രതിദിനം എട്ട് മണിക്കൂറും ആണെന്ന് മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.