QatarUncategorized

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് വാണിമേല്‍ സ്വദേശി പരപ്പുപാറ മയങ്ങിയില്‍ അബുവിന്റെ മകന്‍ ജംഷിദ് (35) ആണ് മരിച്ചത്. വ്യഴാഴ്ച രാത്രി ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബീച്ചില്‍ കുളിക്കാനായെത്തിയതായിരുന്നു ജംഷീദ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ബീച്ചില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മരണം. ഹൃദയാഘാതം അനുഭവപ്പെട്ട ഉടൻ തന്നെ ആംബുലന്‍സ് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ് ജമീല. ഭാര്യ: മുഹ്സിന. മക്കള്‍: ഫാത്തിമ (5), ഹവ്വ (3), മുഹമ്മദ് (7 മാസം). മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button