QatarUncategorized

ഇന്ത്യ-ദോഹ വിമാന സർവീസുകൾ ആരംഭിച്ച് ‘ഗോ ഫസ്റ്റ്’; സമയക്രമങ്ങൾ ഇങ്ങനെ.

ദോഹ: കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുന്ന ഇന്ത്യൻ എയർലൈൻ കമ്പനിയായ ഗോ ഫസ്റ്റിന്റെ, ദോഹയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ആരംഭിച്ചു. കൊച്ചി, മുംബൈ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നലെ ആരംഭിച്ചപ്പോൾ കണ്ണൂരിലേക്കുള്ള സർവീസ് ഇന്നാണ് തുടങ്ങുന്നത്.

കൊച്ചിയിൽ നിന്ന്, എല്ലാ വ്യാഴം, ശനി ദിവസങ്ങളിൽ, വൈകിട്ട് 7:30 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് 9:30 ന് ദോഹയിലെത്തും. അതേ ദിവസങ്ങളിൽ, ദോഹയിൽ നിന്ന് രാത്രി 10:30 ന് തിരിക്കുന്ന വിമാനം പുലർച്ചെ 5:30 ന് കൊച്ചിയിലെത്തും.

കണ്ണൂരിൽ നിന്ന്, എല്ലാ വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്ക് പുറപ്പെടുന്ന വിമാനം, രാത്രി 9:30 നാണ് ദോഹയിലെത്തുക. അതേ ദിവസങ്ങളിൽ, രാത്രി 10:30 ന് ദോഹയിൽ നിന്ന് തിരിക്കുന്ന വിമാനങ്ങൾ പുലർച്ചെ 5:15 നാണ് കണ്ണൂരിലെത്തുക.

തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് മുംബൈ സർവീസുകൾ. ഈ ദിവസങ്ങളിൽ, രാത്രി 8:10 ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം 9 മണിയോടെ ദോഹയിലെത്തും. ദോഹയിൽ നിന്ന് രാത്രി 10 ന് തിരിക്കുന്ന ഈ വിമാനങ്ങൾ പുലർച്ചെ 5 ന് മുംബയിൽ തിരിച്ചെത്തുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button