QatarUncategorized

ഖത്തറിൽ മലയാളി എൻജിനീയർ മരണപ്പെട്ടു

ഖത്തറില്‍ മലയാളി ക്യാൻസർ ബാധിച്ച് മരണപ്പെട്ടു. മെക്കന്‍സി ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഇലക്ടിക്കല്‍ എഞ്ചിനീയറായിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി നിഷി കുമാര്‍ അരിമ്പില്‍ (49) ആണ് മരിച്ചത്. 6 മാസത്തോളം ചികില്‍സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ഖത്തറിലുണ്ടായിരുന്ന നിഷി കുമാർ കെ.ഇ.എഫ് ടോസ്റ്റ്മാസ്‌റ്റേര്‍സ് ക്‌ളബ്ബിന്റെ വൈസ് പ്രസിഡണ്ട് (എഡ്യൂക്കേഷന്‍) ആയിരുന്നു.

പേള്‍ സ്‌കൂള്‍ അധ്യാപികയായ ലാലിയാണ് ഭാര്യ. നൃത നിഷി കുമാര്‍, നിനവ് നിഷി കുമാര്‍ ലാലി എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Back to top button