WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കൊവിഡിൽ ഗൾഫ് വിട്ട പ്രവാസികളുടെ തിരിച്ചുവരവ് വേഗത്തിൽ, വിമാനസർവീസുകൾ പെട്ടെന്ന് പുനരാരംഭിക്കും, ഇന്ത്യൻ അംബാസിഡർമാരുടെ യോഗത്തിൽ വിദേശകാര്യമന്ത്രി.

കുവൈത്ത് സിറ്റി: ത്രിദിന കുവൈറ്റ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡര്മാരുമായി ചർച്ച നടത്തി. കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രവാസികൾക്ക് യാത്രാസൗകര്യം തുടരാൻ പാകത്തിൽ ഗൾഫ് രാജ്യങ്ങളുമായുള്ള വിമാനസർവീസുകൾ അതിവേഗം പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം യോഗത്തിൽ ചർച്ചയായി. 

കോവിഡ് പ്രതിസന്ധിയിൽ ഗൾഫ് വിടേണ്ടി വന്ന തൊഴിലാളികളുടെ എത്രയും പെട്ടെന്നുള്ള തിരിച്ചു വരവ് ഉറപ്പുവരുത്തുമെന്നും യോഗം തീരുമാനിച്ചു. കോവിഡ് കാരണം പലയിടങ്ങളിലായി കുടുങ്ങിയിരുക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും തിരിച്ചുവരാനുള്ള സഹായങ്ങൾ ലഭ്യമാക്കുക, ഗൾഫിലെ പ്രവാസിസമൂഹത്തിന്റെ പരിപൂർണ്ണ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയവയും, ഒപ്പം കോവിഡാനന്തര സാമ്പത്തിക പുനരുദ്ധാരണത്തിന് ആവശ്യമായ വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തമാക്കാനുള്ള നടപടികളും ചർച്ചയുടെ ഭാഗമായി.

തന്റെ ത്രിദിന കുവൈറ്റ് സന്ദർശനത്തിൽ കുവൈത്തിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സുഗമമവും നിയമസുരക്ഷയിലുമാക്കാൻ കരാർ ഒപ്പിട്ട വിദേശകാര്യ മന്ത്രി ഭക്ഷ്യ സുരക്ഷ, സൈബർ സുരക്ഷ, ഊർജ്ജമേഖല എന്നിവയിൽ രാജ്യവുമായുള്ള സഹകരണം ശക്തമാക്കാനുമുള്ള നടപടികൾ ചർച്ച ചെയ്തു. 

ത്രിദിന സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ടോടെ കുവൈറ്റ് വിട്ട ജയശങ്കർ ത്രിദിന സന്ദർശനത്തിനായി ശനിയാഴ്ചയോടെ കെനിയയിൽ എത്തി. കെനിയയിലെ ഇന്ത്യൻ കമ്യൂണിറ്റിയുമായും ഇന്നലെ അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button