Qatar

ഹൃദയാഘാതം: ഖത്തറിൽ മലയാളി മരണപ്പെട്ടു

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോഴിക്കോട് ജില്ലയിൽ വടകര സ്വദേശി അഷ്റഫ് ചാത്തോത്ത് (54) ആണ് മരിച്ചത്. കഴിഞ്ഞ 16 വർഷത്തോളമായി ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയായ വെൽകെയർ ഗ്രൂപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. നിലവിൽ ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജറായിരുന്നു അദ്ദേഹം. സഫാരി ഭാര്യയാണ്. ഷിനാസ് അഷ്റഫ്, ശാസിൽ അഷ്റഫ് എന്നിവർ മക്കൾ. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button