Qatar

“ഖത്തർ കടന്ന്” ലോക റെക്കോഡ്; അഭിമാനമായി മലയാളി

ഖത്തറിൽ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച് മലയാളിയായ ഷക്കീർ ചീരായി. ഖത്തറിന്റെ അബു സമ്ര അതിർത്തിയിൽ നിന്ന് വടക്ക് അല്‍ റുവൈസിലേക്ക് ഒറ്റയ്ക്ക് കാൽനടയായി അതിവേഗം കടന്നതിന്റെ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് ഷക്കീർ ചീരായി സ്വന്തമാക്കിയത്. കടുത്ത തണുപ്പിനെയും പൊടിക്കാറ്റിനെയും അതിജീവിച്ചാണ് ഷക്കീറിന്റെ യാത്ര എന്നത് നേട്ടത്തിന്റെ തിളക്കമേറ്റുന്നു.

ഇന്നലെ രാവിലെ 6 ന് അബുസംരയിൽ നിന്നാരംഭിച്ച ഓട്ടം ഇന്ന് ഉച്ചയ്ക്ക് 12:54 ന് റുവൈസിൽ അവസാനിച്ചു. 192.14 കിലോമീറ്റർ ദൂരം 30.34 മണിക്കൂർ 9 സെക്കന്റിൽ പൂർത്തിയാക്കി ഷക്കീർ ഖത്തറിന്റെയും ഇന്ത്യക്കാരുടെയും വിശിഷ്യാ മലയാളികളുടെയും അഭിമാനമായി.

കഴിഞ്ഞവർഷം ഫെബ്രുവരി നാലിന് ടുണീഷ്യൻ അത്‌ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂറും 19 മിനിറ്റും എന്ന നിലവിലെ റെക്കോർഡ് തകർത്താണ് ഷക്കീർ ചീരായി ഈ നേട്ടം കൈവരിച്ചത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Back to top button