Qatar

കെഎംസിസി അംഗങ്ങൾക്ക് ആനുകൂല്യങ്ങളുമായി പ്രിവിലേജ് കാർഡ്; കുഞ്ഞാലിക്കുട്ടി ഖത്തറിൽ

ഖത്തർ കെ.എം.സി.സി അംഗങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രിവിലേജ് കാർഡ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നാളെ വൈകീട്ട് ഏഴ് മണിക്ക് ദോഹയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തില്‍ നിർവഹിക്കും. അനുബന്ധമായി വിവിധ കലാ പരിപാടികളും നടക്കും.

ഖത്തർ കെ.എം.സി.സിയുടെ അംഗത്വ കാർഡുകൾ ഇനി മുതൽ പ്രിവിലേജ് കാർഡുകളായാണ് അറിയപ്പെടുക. കാർഡ് ഉടമകൾക്ക് ഖത്തറിലും നാട്ടിലുമായി ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ പ്രത്യേക ഇളവുകൾ ലഭിക്കും. ഇതിനായി നിരവധി സ്ഥാപനങ്ങളുമായി ഖത്തർ കെ.എം.സി.സി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ പറഞ്ഞു.

ദോഹയിൽ വച്ചു നടന്ന വാർത്താസമ്മേളനത്തില്‍ കെ.എം.സി.സി ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി, സ്വാഗതസംഘം ജനറൽ കൺവീനർ റഈസ് പെരുമ്പ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button