Qatar

സൂപ്പർ ഗായകൻ അക്കോണിന്റെ ഷോ ഖത്തറിൽ

ദോഹ: ബെസ്റ്റ് സെല്ലിംഗ് ആർ ആൻഡ് ബി, ഹിപ്-ഹോപ്പ് ആർട്ടിസ്റ്റ് അമേരിക്കൻ-സെനഗലീസ് ഗായകൻ അക്കോൺ ഖത്തറിൽ തത്സമയം പരിപാടി അവതരിപ്പിക്കും. ദോഹ ഗോൾഫ് ക്ലബ്ബിൽ 2022 ഡിസംബർ 17 ശനിയാഴ്ചയാണ് ഷോ. 6PM-ന് വാതിലുകൾ തുറക്കും. പുലർച്ച 3 വരെയാണ് പരിപാടി. ഇവന്റിലേക്ക് പ്രവേശിക്കുന്നതിന് ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഹയ്യ കാർഡ് ആവശ്യമില്ല.

ഓസ്‌കാർ അഗരി, വിഡാൽ റോഡ്രിഗസ്, ജോനാസ് ബ്ലൂ, ചക്കി എന്നിവരുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഡിജെകളും സൂപ്പർസ്റ്റാറിന്റെ ഷോയിൽ അണിനിരക്കും.

ആഫ്രിക്കൻ ഗാനരചനയുടെയും നഗര സ്പന്ദനങ്ങളുടെയും സമന്വയത്തിന് പേരുകേട്ട അക്കോണിന്റെ സംഗീതം, ആഫ്രിക്കൻ-അമേരിക്കൻ സംഗീതത്തിന്റെ ബഹുസാംസ്കാരിക ഫ്യൂഷന്റെ മികച്ച ഉദാഹരണവുമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button