Qatar

ഈ മാസം ഖത്തർ മ്യൂസിയം എക്സിബിഷനുകളിൽ സൗജന്യ പ്രവേശനം

മാർച്ച് മാസത്തിലുടനീളം തങ്ങളുടെ നിലവിലെ എക്സിബിഷനുകൾ കാണാൻ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഒരുക്കി ഖത്തർ മ്യൂസിയം. 

ജെഫ് കൂൺസ്: ലോസ്റ്റ് ഇൻ അമേരിക്ക; വിർജിൽ അബ്ലോ: ഫിഗേഴ്‌സ് ഓഫ് സ്പീച്ച്; ക്രിസ്റ്റ്യൻ ഡിയർ: ഡിസൈനർ ഓഫ് ഡ്രീംസ്; കാദർ ആറ്റിയ: ഓൺ സൈലൻസ് തുടങ്ങിയ പേരുകളിലുള്ള, അന്താരാഷ്ട്ര പ്രശസ്തരായ ഡിസൈനർമാർ ഉൾപ്പെടെയുള്ളവർ ഒരുക്കുന്ന പ്രദർശനങ്ങൾക്കാണ് സൗജന്യ ഓഫറുള്ളത്.

കൂടാതെ, ഈ മാസം നാഷണൽ മ്യൂസിയം ഓഫ് ഖത്തറിൽ (NMoQ) ആതിഥേയത്വം വഹിക്കുന്ന മറ്റു സാംസ്കാരിക പരിപാടികൾക്കും ഖത്തറി വാസ്തുവിദ്യ സംബന്ധിച്ച വർക്ക്ഷോപ്പുകൾക്കും എല്ലാ പ്രായത്തിലുമുള്ള കലാപ്രേമികൾക്ക് സൗജന്യ ക്ഷണമുണ്ട്.ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഖത്തർ മ്യൂസിയം വെബ്സൈറ്റ് സന്ദർശിക്കുക. http://www.qm.org.qa/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button