Qatar

ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ അന്തരിച്ചു.

ദോഹ : ഖത്തറിൽ പ്രവാസിയായിരുന്ന ചാവക്കാട് തിരുവത്ര സ്വദേശി ഹസ്സൻ ആലുങ്ങല് (71) നാട്ടിൽ അന്തരിച്ചു. ഇന്നലെ വീട്ടില് കുഴഞ്ഞു വീണായിരുന്നു മരണം. ഏറെക്കാലം ഖത്തർ ഹമദ് ജനറൽ ഹോസ്പിറ്റലിൽ അറ്റന്ററായി ജോലി ചെയ്തയാളാണ് ഹസ്സൻ. നാട്ടിൽ തിരിച്ചെത്തിയ ശേഷം ചാവക്കാട് രാജാ ഹോസ്പിറ്റലിലും കഴിഞ്ഞ ഏതാനും വർഷമായി ഗുരുവായൂർ അര്ബന് ബാങ്കിൽ സെക്യൂരിറ്റിയായും ജോലി ചെയ്തിട്ടുണ്ട്. ഖത്തറിൽ കെ.എം.സി.സിയിലും നാട്ടിൽ ഇന്ത്യൻ യൂണിയന് മുസ്ലിം ലീഗിലും കേരള മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ അയിഷാബി. മക്കൾ മുംതാസ്, ഫൈസൽ, സുഹറ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button