ഫുഡ് ഫെസ്റ്റിവൽ, സംഗീതം, വെടിക്കെട്ട് കോർണിഷിൽ ഇന്ന് മുതൽ ഉത്സവദിനങ്ങൾ
![](https://qatarmalayalees.com/wp-content/uploads/2021/11/image_editor_output_image-643532152-1637931813621-780x470.jpg)
![](https://qatarmalayalees.com/wp-content/uploads/2021/11/image_editor_output_image-643532152-1637931813621-780x470.jpg)
ഫിഫ അറബ് കപ്പിനെ വരവേൽക്കാനൊരുങ്ങി കോർണിഷ് സ്ട്രീറ്റ് ഇന്ന് മുതൽ ഡിസംബർ 4 വരെ താത്ക്കാലികമായി അടച്ചിടുന്നു. ഈ ദിവസങ്ങളിൽ ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ആഘോഷപരിപാടികളാണ് കോർണിഷിൽ അരങ്ങേറുന്നത്. അൽ ബിദ്ദ പാർക്ക്, കോർണിഷ് സ്ട്രീറ്റ് എന്നീ രണ്ട് സ്ഥലങ്ങളിലായാണ് ഭക്ഷ്യമേള.
കോർണിഷ് സ്ട്രീറ്റിൽ 2021 നവംബർ 26 മുതൽ ഡിസംബർ 4 വരെ 8 ദിവസങ്ങളിലും അൽ ബിദ്ദ പാർക്കിൽ നവംബർ 26 മുതൽ ഡിസംബർ 17 വരെ 22 ദിവസങ്ങളിലും ഫെസ്റ്റിവൽ നടക്കും.
പ്രവൃത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയും വാരാന്ത്യത്തിൽ പുലർച്ചെ 1 മണി വരെയും ഭക്ഷ്യമേള തുറന്നിരിക്കും. 12 ഫുഡ് ട്രക്കുകൾ, 145 ഫുഡ് സ്റ്റാളുകൾ എന്നിവയടങ്ങുന്നതാണ് മേള. ഹോട്ട് എയർ ബലൂണുകൾ, സംഗീതം, ഫയർവർക്കുകൾ മുതലായവ മേളയ്ക്ക് അകമ്പടിയാകും.
കോർണിഷിലെ മറ്റ് ഹൈലൈറ്റുകളിൽ എട്ട് ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, ഒരു മ്യൂസിക്കൽ വാട്ടർ ഷോ, ഖത്തറിലെ എക്കാലത്തെയും വലിയ മോണ്യുമെന്റൽ എൽഇഡി ഇൻസ്റ്റാലേഷൻ എന്നിവ ഉൾപ്പെടുന്നു.
വാരാന്ത്യത്തിൽ രാത്രി 8 മണിക്ക് അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന വെടിക്കെട്ട് ആഘോഷത്തിന് മാറ്റേകും. ഡിസംബർ 5 മുതൽ കോർണിഷ് തുറക്കുമെങ്കിലും, അൽ ബിദ്ദ പാർക്കിൽ ഡിസംബർ 17 വരെ ഉത്സവം തുടരും