WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ആദ്യത്തെ യൂറോപ്യൻ യൂണിയൻ യൂത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ദോഹ ബീച്ച് ക്ലബ്ബിൽ സംഘടിപ്പിക്കും

ഖത്തറിലെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം നവംബർ 24-25 തീയതികളിൽ ദോഹ ബീച്ച് ക്ലബ്ബിൽ ‘ഫ്രെയിംസ്, റീഫ്രെയിംഡ്’ എന്ന പ്രമേയവുമായി ആദ്യത്തെ EU യൂത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തുമെന്ന് പ്രഖ്യാപിച്ചു.

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നും ഖത്തറിൽ നിന്നുമുള്ള വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും ഷോർട്ട് ഫിലിം മേക്കിംഗ് എന്ന വികസിച്ചുകൊണ്ടിരിക്കുന്ന കലയെ ആഘോഷിക്കുന്നതിനുമാണ് ഇവൻ്റ് ഒരുക്കുന്നതെന്ന് അവർ പറഞ്ഞു.

പ്രൊഫഷണലുകൾ നയിക്കുന്ന രണ്ട് മാസ്റ്റർ ക്ലാസുകളും ഫെസ്റ്റിവലിൽ അവതരിപ്പിക്കും. ഇതിലൂടെ സിനിമാ നിർമ്മാണത്തിൽ AI യുടെ പങ്കിനെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ നേടാനും കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് മികച്ച ഹ്രസ്വചിത്രങ്ങൾ നിർമിക്കാനുള്ള സമീപനങ്ങൾ പഠിക്കാനും കഴിയും.

നവംബർ 24-ന്, യൂണിവേഴ്‌സിഡേഡ് ലുസോഫോണ ഡി ഹ്യൂമനിഡേഡ്‌സ് ഇ ടെക്‌നോളജിയാസിലെ സിനിമ, വീഡിയോ, മൾട്ടിമീഡിയ കമ്മ്യൂണിക്കേഷനിലെ അസോസിയേറ്റ് പ്രൊഫസറായ റാഫേൽ ആൻ്റ്യൂൺസ് ‘ട്രാൻസ്‌ഫോർമിംഗ് ഫിലിം പ്രൊഡക്ഷൻ വിത്ത് എഐ ടൂൾസ്’ എന്ന വിഷയത്തിൽ ഒരു സെഷൻ നടത്തും.

നവംബർ 25 ന്, ലിസ്ബൺ ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവും ബി’ലിസാർഡ് മോഷൻ പിക്‌ചേഴ്‌സിൻ്റെ സഹസ്ഥാപകനുമായ പെഡ്രോ കനവിലാസും ഖത്തറിലെ വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റിയിലെ ഈജിപ്ഷ്യൻ മീഡിയ ആർട്ടിസ്റ്റും ഡിസൈനറും അസിസ്റ്റൻ്റ് പ്രൊഫസറുമായ ഹദീർ ഒമറും ചേർന്ന്സ്‍മാർട്ട് ഫോണോ ലോ ബഡ്‌ജറ്റ്‌ ക്യാമറയോ ഉപയോഗിച്ചുള്ള സോഷ്യൽ മീഡിയ ഷോർട്ട് ഫിലിമുകളെ കുറിച്ചും ക്ലാസ്സുകൾ നടത്തും.

യൂറോപ്പിലെയും ഖത്തറിലെയും ചലച്ചിത്ര പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, കഥപറച്ചിലിൻ്റെ സാർവത്രിക ശക്തി ഉയർത്തിക്കാട്ടാനും ഈ കമ്മ്യൂണിറ്റികൾക്കിടയിൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തറിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഡോ. ക്രിസ്റ്റ്യൻ ട്യൂഡർ പറഞ്ഞു.

എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ആവശ്യമാണ്. രജിസ്റ്റർ ചെയ്യുന്നതിന്, ഇവൻ്റിൻ്റെ വെബ്സൈറ്റ് https://eufilmfestival.qa സന്ദർശിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button