
ലോകകപ്പിന് ശേഷം വീണ്ടും ഖത്തറിൽ കളിക്കാൻ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. AFC ചാമ്പ്യൻസ് ലീഗിലാണ് (ACL) ചാമ്പ്യൻമാരായ ഖത്തർ ക്ലബ് അൽ ദുഹൈലും ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദിയിലെ അൽ നാസറും തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ പ്രദർശനത്തിന് ഖത്തർ വേദിയാവുക.
ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഔദ്യോഗിക നറുക്കെടുപ്പിൽ ഗ്രൂപ്പ് ഇയിലാണ് ഇറാന്റെ പെർസെപോളിസ് എഫ്സി, താജിക്കിസ്ഥാന്റെ എഫ്സി ഇസ്തിക്ലോൾ, സൗദി പവർഹൗസ് അൽ നാസർ എന്നിവരുമായി ഖത്തർ ക്ലബിന് പോരാട്ടവേദി ഒരുങ്ങിയത്.
2020, 2021 എന്നീ രണ്ട് പതിപ്പുകളിലും സെമിഫൈനലിലെത്തിയവരാണ് അൽ നാസർ. റൊണാൾഡോയെ കൂടാതെ, ഐവറി കോസ്റ്റ് ഇന്റർനാഷണൽ സെക്കോ ഫൊഫാന, സെനഗൽ ഇന്റർനാഷണൽ സാഡിയോ മാനെ എന്നിവരും അവരുടെ പുതിയ റിക്രൂട്ട്മെന്റുകളിൽ ഉൾപ്പെടുന്നു.
അതേസമയം, 2011-ലെ ചാമ്പ്യന്മാരായ അൽ സദ്ദ് എസ്സി ഗ്രൂപ്പ് ബിയിൽ ടൈറ്റിൽ സ്ഥാനം അലങ്കരിക്കും. ഉസ്ബെക്കിസ്ഥാന്റെ എഫ്സി നാസഫ്, ജോർദാനിലെ അൽ ഫൈസാലി, നോക്കൗട്ട് ഘട്ടത്തിൽ സ്ഥാനം പിടിക്കാൻ നോക്കുന്ന യുഎഇയുടെ ഷാർജ എഫ്സി എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവർ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG