WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

മയക്കുമരുന്ന് ഉപയോഗം, പ്രചരണം; ഖത്തറിൽ 4 പ്രവാസികൾ പിടിയിൽ

ഖത്തറിലെ പല സ്ഥലങ്ങളിൽ നിന്നായി വിവിധ തരം മയക്കുമരുന്നുകൾ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നാല് നാല് വ്യക്തികളെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി. അറസ്റ്റിലായവർ എല്ലാം ഒരേ ഏഷ്യൻ രാജ്യത്ത് നിന്നുള്ളവരാണ്.

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ വിവിധ തരം മയക്കുമരുന്നുകൾ അടങ്ങിയ ബാഗുകളും പാക്കറ്റുകളും ക്യാപ്‌സ്യൂളുകളും കണ്ടെത്തി. 421 ഗ്രാം ഷാബു, 370 ഗ്രാം ഹാഷിഷ്, 800 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

കൂടാതെ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും കണ്ടെത്തി. ഈ വിഷയത്തിൽ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനായി പ്രതികളെ പിടിച്ചെടുത്ത വസ്‌തുക്കൾ സഹിതം പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button