Qatar

തിങ്കളാഴ്ച മുതൽ ദോഹ മെട്രോയ്ക്ക് പുതിയ സമയക്രമം

ഏപ്രിൽ 24 തിങ്കളാഴ്ച മുതൽ ദോഹ മെട്രോയും ലുസൈൽ ട്രാമും പുതിയ സമയക്രമം പാലിക്കുമെന്നു ഖത്തർ റെയിൽ അറിയിച്ചു. ഞായർ മുതൽ ബുധൻ വരെ, ദോഹ മെട്രോയും ലുസൈൽ ട്രാമും രാവിലെ 5:30 മുതൽ രാത്രി 11:59 വരെ ലഭ്യമാകും. വ്യാഴാഴ്ച രാവിലെ 5:30 ന് തന്നെ ആരംഭിച്ച് പുലർച്ചെ 1 മണി വരെ തുടരും.

അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 1 വരെയും ശനിയാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയുമാണ് സർവീസ്.

നിലവിൽ, റമദാനിലെ പ്രത്യേക സമയക്രമം ആണ് ദോഹ മെട്രോ പിന്തുടരുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button