ലോകകപ്പ് ഫൈനലിൽ ട്രോഫി അവതരിപ്പിക്കുക ദീപിക പദുകോൺ എന്നു റിപ്പോർട്ട്
ഡിസംബർ 18ന് നടക്കുന്ന ലോകകപ്പ് സമാപന ചടങ്ങിൽ ഫൈനലിന് മുൻപായി ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുക ബോളിവുഡ് താരം ദീപിക പദുക്കോണെന്ന് റിപ്പോർട്ട്.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി ദീപിക പദുക്കോൺ ഉടൻ ഖത്തറിലേക്ക് പറക്കുമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കായികമേളയിൽ ലോകകപ്പ് ട്രോഫി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന ആദ്യ സിനിമാ താരവുമാവും 36-കാരിയായ നടി.
കഴിഞ്ഞ ആഴ്ച, ഖത്തറിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റ് ഉദ്‌ഘാടന പരിപാടിയിൽ മറ്റൊരു ബോളിവുഡ് നായികയായ നോറ ഫത്തേഹിയും തിളങ്ങിയിരുന്നു. ‘ലൈറ്റ് ദി സ്‌കൈ’ എന്ന ലോകകപ്പ് ഗാനത്തിന് നൃത്തം ചെയ്തുകൊണ്ട് മിസ് ഫത്തേഹി വേദിയിലെത്തി ലോകകപ്പ് സ്റ്റേജിലെ ആദ്യ ബോളിവുഡ് സാന്നിധ്യമായി.
ഏറ്റവുമധികം ഇന്ത്യക്കാരുടെ പങ്കാളിത്തം ഉള്ള ലോകകപ്പ് എന്ന നിലയിലാണ് ഇന്ത്യൻ താരങ്ങളെ വേദിയിലെത്തിക്കാൻ ഖത്തറും ഫിഫയും ശ്രമിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB