WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

MIA പാർക്കിൽ ദാർ അൽ മഗ്രിബ് പവലിയൻ തുറന്നു

മൊറോക്കോയുടെ സമ്പന്നമായ പൈതൃകവും സർഗ്ഗാത്മകതയും ആഘോഷിക്കുന്ന MIA പാർക്കിലെ താൽക്കാലിക സാംസ്‌കാരിക ഇടമായ ദാർ അൽ മഗ്രിബ് പവലിയൻ തുറന്നതായി ഖത്തർ-മൊറോക്കോ 2024 ഇയർ ഓഫ് കൾച്ചർ അറിയിച്ചു. 1,300 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള പവലിയൻ, പരമ്പരാഗത മൺ നിർമ്മാണ ശൈലിക്ക് പേരുകേട്ട യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ക്‌സാർ എയത്‌ ബെൻഹാദൂവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാവുന്ന പവലിയൻ മൊറോക്കൻ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് പ്രദർശനങ്ങളിലൂടെയും സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും പഠിക്കാനുള്ള അവസരവും നൽകുന്നു. സന്ദർശകർക്ക് തനതായ മൊറോക്കൻ ഇനങ്ങൾ വാങ്ങാനും പരമ്പരാഗതമായ പുതിന ചായയും മധുരപലഹാരങ്ങളും ആസ്വദിക്കാനും കഴിയുന്ന ഒരു ഗിഫ്റ്റ് ഷോപ്പും ടീ റൂമും ഇവിടെയുണ്ട്.

മൊറോക്കോയുടെ ചരിത്രം, സംസ്‌കാരം, ഭാവിയെക്കുറിച്ചുള്ള വിഷൻ എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച്ച നൽകുന്ന പവലിയൻ നാല് തീം മേഖലകളായി തിരിച്ചിരിക്കുന്നു:

ലാൻഡ് ഓഫ് കോൺഫ്ലുവൻസ്: വടക്കും തെക്കും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിനിമയം ആഘോഷിക്കുന്ന, വ്യത്യസ്‌ത ഭൂഖണ്ഡങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമസ്ഥാനമെന്ന നിലയിൽ മൊറോക്കോയുടെ പങ്ക് എടുത്തുകാണിക്കുന്നു.

ലാൻഡ് ഓഫ് ലൈറ്റ്: പരമ്പരാഗത മൊറോക്കൻ നടുമുറ്റത്തിലൂടെ പ്രവേശിക്കുമ്പോൾ മൊറോക്കോയുടെ സാംസ്കാരിക സമൃദ്ധി സന്ദർശകർക്ക് അനുഭവിക്കാൻ കഴിയും.

ലാൻഡ് ഓഫ് ഗാതറിംഗ്: ഫാൻ്റസിയ പോലുള്ള പരമ്പരാഗത കുതിരസവാരിയും ആധുനിക സംഗീതോത്സവങ്ങളും അവതരിപ്പിക്കുന്ന ഈ പ്രദേശം മൊറോക്കോയുടെ ഉത്സവ ആവേശം ആഘോഷിക്കുന്നു.

ലാൻഡ് ഓഫ് പാഷൻ: മൊറോക്കോയുടെ കായിക പ്രേമത്തിനായി സമർപ്പിച്ചിരിക്കുന്നു ഈ വിഭാഗം. മൊറോക്കോയിലെ ഫുട്ബോൾ ചരിത്രം, ആദ്യകാല ക്ലബ്ബുകൾ മുതൽ FIFA ലോകകപ്പ് ഖത്തർ 2022 ലെ രാജ്യത്തിൻ്റെ ശ്രദ്ധേയമായ പ്രകടനവും 2030 FIFA ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ഇത് പിന്തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button