Qatar

ട്രക്ക് എഞ്ചിനുള്ളിൽ ഹാഷിഷ് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തടഞ്ഞു

ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് കടത്താനുള്ള ശ്രമം ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ മാരിടൈം കസ്റ്റംസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. 4.05 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷ്, പച്ചക്കറികൾ കൊണ്ടുപോകുന്ന ട്രക്കിന്റെ എൻജിനിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ ഉൾപ്പെടെ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാനായിരിക്കാനുമുള്ള തുടർച്ചയായ പരിശീലനവും മറ്റു പിന്തുണകളും സർക്കാർ നൽകി വരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button