Qatar

ഹമദ് എയർപോർട്ട് യാത്രക്കാരനിൽ നിന്ന് 10 കിലോയിലധികം ലഹരിവസ്തുക്കൾ പിടികൂടി

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (എച്ച്ഐഎ) യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അധികൃതർ ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത ലഹരിവസ്തുക്കൾ കണ്ടെത്തി.

ഫോട്ടോ ഷെയർ ചെയ്യുകയും യാത്രക്കാരന്റെ ബാഗിൽ നിന്ന് 10.30 കിലോഗ്രാം ഭാരമുള്ള നിരോധിത പുകയില കണ്ടെത്തിയതായും കസ്റ്റംസ് ട്വിറ്ററിൽ അറിയിച്ചു. നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് അധികൃതർക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനുൾപ്പടെ തുടർച്ചയായ പരിശീലനവും മറ്റു പിന്തുണകളും നൽകിവരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button