BusinessQatarTechnology

ഖത്തറിനോട് വിട ചൊല്ലി “കരീം”

2023 ഫെബ്രുവരി 28 ചൊവ്വാഴ്ച മുതൽ ഖത്തറിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി റൈഡ്-ഹെയ്‌ലിംഗ് സേവനമായ കരീം അറിയിച്ചു. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ വിവിധോദ്ദേശ്യ ഡെലിവറി സൂപ്പർ ആപ്പ് കമ്പനിയാണ് കരീം.

രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച സന്ദേശങ്ങൾ ആപ്പിലൂടെയും ഇമെയിലിലൂടെയും കമ്പനി അയച്ചിട്ടുണ്ട്.

2023 മാർച്ച് 15-നകം കരീം ക്രെഡിറ്റുകളോ പാക്കേജുകളോ മുഴുവൻ റീഫണ്ടും നൽകുമെന്നും അറിയിപ്പ് വെളിപ്പെടുത്തി. കൂടുതൽ സഹായത്തിന് Careem.me/report-a-problem എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

2013 മുതലാണ് കരീം ദോഹയിൽ പ്രവർത്തനം ആരംഭിച്ചത്. അങ്ങനെ ഖത്തറിലെ യാത്രക്കാർക്കുള്ള റൈഡ്-ഹെയ്ലിംഗ് സേവനം 10 വർഷത്തിന് ശേഷമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button