Qatar

മൊറോക്കോ ഭൂകമ്പം; 300-ഓളം മരണം

മൊറോക്കോയിൽ ഇന്ന് പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ 300-ഓളം പേർ മാരണപ്പെട്ടു. മാരാകേഷിന് 71 കിലോമീറ്റർ (44 മൈൽ) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ ആഴത്തിൽ ഹൈ അറ്റ്‌ലസ് പർവതനിരയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

പ്രാദേശിക സമയം 23:11 നാണ് (22:11 ജിഎംടി) ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 സ്കെയിലിൽ തുടർചലനമുണ്ടായി. മാരാകേഷിലും തെക്ക് ഭാഗത്തുള്ള നിരവധി പ്രദേശങ്ങളിലും ആളുകൾ മരിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.

“ഒരു താൽക്കാലിക റിപ്പോർട്ട് അനുസരിച്ച്, ഭൂകമ്പത്തിൽ അൽ-ഹൗസ്, മാരാകേഷ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലുമായി 296 പേർ കൊല്ലപ്പെട്ടു,” 153 പേർക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button