ഉം സലാൽ വിന്റർ മാർക്കറ്റ് നാളെ മുതൽ തുറക്കും

മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസ്സാദ് ഫുഡ് കമ്പനിയും സംഘടിപ്പിക്കുന്ന “അസ്‌വാഖ് വിന്റർ ഫെസ്റ്റിവലിന്റെ” രണ്ടാം പതിപ്പ് 2025 നവംബർ 6 മുതൽ ഡിസംബർ 17 വരെ ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ നടക്കും. ഹസ്സാദ് ഫുഡിന്റെ അനുബന്ധ സ്ഥാപനമായ അസ്‌വാഖ് ഫോർ ഫുഡ് ഫെസിലിറ്റീസ് മാനേജ്‌മെന്റാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ആറ് ആഴ്ചത്തേക്ക് ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ തുറന്നിരിക്കുന്ന ഈ പരിപാടിയിൽ ഷോപ്പിംഗ്, പ്രാദേശിക പാചകരീതികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ സജീവമായ ശൈത്യകാല അന്തരീക്ഷത്തിൽ ആസ്വദിക്കാം.
പ്രാദേശിക ഉൽപാദകർ, കർഷകർ, പൊതുജനങ്ങൾ എന്നിവരുടെ ശക്തമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച കഴിഞ്ഞ വർഷത്തെ ഉദ്ഘാടന പതിപ്പിന്റെ ഗണ്യമായ വിജയത്തിന് ശേഷം, ഈ വർഷം പുതുക്കിയ ആശയവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ആറ് ആഴ്ച ഫോർമാറ്റും കൊണ്ടാണ് ഫെസ്റ്റിവൽ തിരിച്ചെത്തുന്നത്.
ഈത്തപ്പഴം, തേൻ, ജൈവ പച്ചക്കറികൾ, പ്രാദേശിക ഫാമുകളിൽ നിന്നുള്ള സീസണൽ പഴങ്ങൾ എന്നിവയുൾപ്പെടെ ഖത്തരി നിർമ്മിത ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഈ വർഷത്തെ ഉം സലാൽ വിന്റർ ഫെസ്റ്റിവലിന്റെ സവിശേഷത.
സസ്യ, നഴ്‌സറി വിഭാഗങ്ങളും, പ്രാദേശിക കാപ്പി, നട്‌സ്, സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഗസയിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു പ്രത്യേക മേഖലയും ഫെസ്റ്റിവലിൽ ഉണ്ടാകും.
അൽ മജ്ദ്, അൽ ഷമാൽ റോഡുകൾക്ക് സമീപം സ്ഥിതിചെയ്യുന്ന 60,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഉം സലാൽ സെൻട്രൽ മാർക്കറ്റ് – ഹസാദ് ഫുഡിന് കീഴിൽ അസ്വഖ് ആണ് നിയന്ത്രിക്കുന്നത്. മത്സ്യം, കന്നുകാലികൾ, പഴങ്ങൾ, പച്ചക്കറികൾ, ഈത്തപ്പഴം തുടങ്ങിയവയുടെ പരമ്പരാഗത മാർക്കറ്റായ ഇവിടം അറവുശാല, സൂപ്പർമാർക്കറ്റ് തുടങ്ങിയവ എല്ലാം ഉൾപ്പെടുന്ന ഒരു പ്രധാന വാണിജ്യ കേന്ദ്രമായി മാറിയിട്ടുണ്ട്,
.




