Qatarsports

ഏഷ്യൻ കപ്പ്: ഔദ്യോഗിക ഫൈനൽ മാച്ച് ബോൾ അനാവരണം ചെയ്തു

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ഫൈനലിന്റെ ഔദ്യോഗിക മാച്ച് ബോൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (AFC) കെൽമും ചേർന്ന് അനാച്ഛാദനം ചെയ്തു. VORTEXAC23+ എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക ഫൈനൽ മാച്ച് ബോൾ, ടൂർണമെന്റിന്റെ ഔദ്യോഗിക മാച്ച് ബോളായ VORTEXAC23-ന്റെ രൂപകൽപ്പനയെ തന്നെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

2024 ജനുവരി 12 ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫെബ്രുവരി 10 ഫൈനലിലാണ് VORTEXAC23- അരങ്ങേറുക.

VORTEXAC23+ ന്റെ സ്വർണ്ണ നിറം ആതിഥേയ രാജ്യമായ ഖത്തറിലെ മരുഭൂമിയിലെ മണലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. ഇത് രാജ്യത്തിന്റെ പരമ്പരാഗത മെറൂൺ നിറവുമായി സംയോജിക്കുന്നു.  

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന്റെ ഫൈനൽ മത്സരത്തിന് മാത്രമായി AFC യുടെ ഔദ്യോഗിക ഗ്ലോബൽ സപ്പോർട്ടറായ Kelme ആണ് VORTEXAC23+ രൂപകല്പന ചെയ്തത്. മികച്ച പ്രകടനം, ഗുണമേന്മ, ഈട് മത്സരത്തിൽ ഉപയോഗിക്കാനുള്ള സന്നദ്ധത എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പന്ത് വിപുലമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.  

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button