Qatar

റിയാദിലെ ഫോർമുല ഇ റേസിൽ സാന്നിധ്യമായി അമീർ

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ദിരിയ സ്ട്രീറ്റ് സർക്യൂട്ടിൽ നടന്ന “കോർ ദിരിയ ഇ-പ്രിക്സ് 2023” ഫോർമുല ഇ റേസിൽ ശനിയാഴ്ച അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമീർ റിയാദിൽ വീണ്ടുമെത്തിയത്.

മത്സരത്തിന് ശേഷം അരങ്ങേറിയ കലാ-സാംസ്കാരിക-കായിക പരിപാടികളിലും അമീർ സന്നിഹിതനായി. സൗദി രാജകീയ ഉന്നതർ, രാജകുമാരന്മാർ, ഷെയ്‌ക്കുകൾ, പ്രതിനിധി സംഘത്തലവന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും മത്സരത്തിൽ പങ്കെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button