InternationalQatar
6 വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയിലേക്ക് അംബാസിഡറെ നിയമിച്ച് ഖത്തർ അമീർ
6 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിന്റെ നയതന്ത്ര അംബാസിഡർ യുഎഇയിൽ. 2023 ജൂലൈ 23 ഞായറാഴ്ച, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഡോ. സുൽത്താൻ സൽമീൻ സയീദ് അൽ മൻസൂരിയെ യുണൈറ്റഡ് അറബ് എമിറേറ്റിലെ എക്സ്ട്രാഓർഡിനറി ആൻഡ് പ്ലെനിപൊട്ടൻഷ്യറിയായി നിയമിച്ചുകൊണ്ട് 2023 ലെ 57-ാം നമ്പർ അമീരി തീരുമാനം പുറപ്പെടുവിച്ചു.
തീരുമാനം ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരുകയും അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. 2017 ലെ ഗൾഫ് രാജ്യങ്ങളുടെ ഖത്തർ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഖത്തറിന്റെ അംബാസിഡർ യുഎഇയിൽ ചുമതലയേൽക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j