ഗൾഫ് മേഖലയിലെ പ്രമുഖ റെസ്റ്റോറന്റ് ചെയിൻ ആയ പാനൂർ ഗ്രൂപ്പിന്റെ ഖത്തറിലെ പുതിയ ബ്രാഞ്ച് ജൂലൈ 24 തിങ്കളാഴ്ച മുതൽ അൽ ഗരാഫയിലെ ഇസ്ഗാവയിൽ പ്രവർത്തനം ആരംഭിക്കും. അൽ ഖോർ, അൽ മൻസൂറ, വക്ര എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ ബ്രാഞ്ച് ആണ് ഇസ്‌ഗാവ സൂഖിൽ ആരംഭിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് 5 ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ, പാനൂർ ഗ്രൂപ് ചെയർമാൻ മുനീർ എൻ.കെ എന്നിവർ ചേർന്നാണ് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യുക.
40 വർഷമായി വിവിധ ബ്രാഞ്ചുകളിലായി സൗദി, ഖത്തർ, യുഎഇ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പാനൂർ റസ്റ്ററന്റ് മേഖലയിലെ ഏറ്റവും ജനപ്രിയ റസ്റ്റന്റുകളിൽ ഒന്നാണ്. മന്സൂറയിലെയും അൽ ഖോറിലെയും റസ്റ്റന്റുകളുടെ ജനപ്രീതിയെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ഖത്തറിലെ മൂന്നാമത്തെ ബ്രാഞ്ച് പാനൂർ അൽ വക്രയിൽ തുടങ്ങിയത്. തുടർച്ചയായ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും മാസങ്ങളുടെ ഇടവേളയിൽ നാലാമത് ബ്രാഞ്ചും ആരംഭിക്കുകയാണ് പാനൂർ ഇപ്പോൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j