Qatar

ഇന്ത്യയിലേക്ക് പുതിയ അംബാസിഡറെ അയച്ച് അമീർ

മുഹമ്മദ് ഹസൻ ജാബർ അൽ ജാബറിനെ ഇന്ത്യയിലേക്കുള്ള ഖത്തറിന്റെ പുതിയ അംബാസഡറായി നിയമിച്ചുകൊണ്ട് 2023-ലെ അമീരി തീരുമാനം നമ്പർ 1 ഞായറാഴ്ച അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പുറപ്പെടുവിച്ചു. മുൻപ് ലബനോൻ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ അംബാസിഡർ ആയി സേവനമനുഷ്ടിച്ചയാളാണ് അൽ ജബ്ബാർ.

കൂടാതെ, സലാ മുഹമ്മദ് അബ്ദുല്ല അൽ സൊറോറിനെ മലേഷ്യയിലെ അംബാസഡർ എക്‌സ്‌ട്രാഓർഡിനറി ആൻഡ് പ്ലിനിപൊട്ടൻഷ്യറി ആയി നിയമിച്ചുകൊണ്ട് 2023-ലെ നമ്പർ 2-ലെ അമീർ തീരുമാനവും ഹിസ് ഹൈനസ് അമീർ പുറപ്പെടുവിച്ചു.

അഹ്മദ് സാദ് നാസർ അബ്ദുല്ല അൽ ഹുമൈദിയെ ഫിലിപ്പീൻസ് റിപ്പബ്ലിക്കിലെ അംബാസഡറായി നിയമിച്ചുകൊണ്ട് 2023-ലെ 3-ാം നമ്പർ തീരുമാനവും അമീർ പുറപ്പെടുവിച്ചു.

തീരുമാനങ്ങൾ ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരും, അവ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button