ഖത്തറിൽ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ എല്ലാ 28 ഹെൽത്ത് സെന്ററുകളിലും കോവിഡ് പിസിആർ പരിശോധനകൾ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ഈ ആരോഗ്യ കേന്ദ്രങ്ങളിലൊന്നിൽ നേരിട്ട് പോയി പരിശോധന നടത്താം. പരിശോധനാ ഫലം സ്ഥിരീകരിക്കുന്നത് വരെ പൊതു സമ്പർക്കം ഒഴിവാക്കണം. എന്നാൽ, യാത്രാ ആവശ്യങ്ങൾക്കായുള്ള പിസിആർ ടെസ്റ്റുകൾക്ക് ഒരു ടെസ്റ്റിന് 160 റിയാൽ ഈടാക്കും.
താഴെപ്പറയുന്ന 14 ഹെൽത്ത് സെന്ററുകളിൽ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെ വാഹനങ്ങളിലെത്തിയുള്ള ഡ്രൈവ്-ത്രൂ പിസിആർ സേവനങ്ങളും ലഭ്യമാകും:
അൽ വക്ര, അൽ തുമാമ, എയർപോർട്ട്, വെസ്റ്റ് ബേ, അബുബേക്കർ, മെസൈമീർ, അൽ വാബ്, അൽ റയ്യാൻ, അൽ വജ്ബ, ഉമ്മുസ്ലാൽ, ഗ്രാഫത് അൽ റയാൻ, ഖത്തർ യൂണിവേഴ്സിറ്റി, ലീബൈബ്, അൽ ഖോർ എന്നിവയാണ് ഈ കേന്ദ്രങ്ങൾ.