Qatar
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഖത്തറിൽ
ദോഹ: ഒഐസിസിസി ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ച് നടത്തുന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഖത്തറിലെത്തി.
ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിങ് നേതാക്കളും പാലക്കാട് ജില്ലാ ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി.
അബിൻ വർക്കി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകീട്ട് 7 മണിക്ക് മിഡ്മാക്ക് റൗണ്ട് അബൗട്ടിന് സമീപമുള്ള ഓൾഡ് ഐഡിയൽ സ്കൂളിൽ വെച്ച് നടക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp