Qatar

അൽ ഖോർ ഫാമിലി പാർക്ക് അടച്ചു

അൽ ഖോർ ഫാമിലി പാർക്ക് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിട്ടു. എന്നു വരേക്കാണ് അടച്ചിടലെന്നു അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പാർക്കിനുള്ളിൽ ചില വികസന, അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് അടച്ചിടലെന്നു മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. നിലവിലുള്ള എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നീക്കമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button