Qatar

ഖത്തറിലെ ഇന്ത്യൻ എംബസ്സിക് പുതിയ കെട്ടിടം; തറക്കല്ലിടൽ ഇന്ന്

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് പുതിയ കെട്ടിടം. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുമെന്ന് എംബസി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വെസ്റ്റ് ബേയിലെ ഡിപ്‌ളോമാറ്റിക് ഏരിയയിലാണ് പുതിയ എംബസി കെട്ടിടത്തിന് തറക്കല്ലിടുന്നത്.

ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത ചടങ്ങ് എംബസ്സിയുടെ യൂട്യൂബ്, ഫേസ്‌ബുക്ക് ലൈവുകളിലൂടെ തത്സമയം കാണാം.

ഇന്ത്യൻ എംബസിക്ക് പുതിയ ആസ്ഥാന മന്ദിരം നിർമിക്കാൻ ഖത്തർ സർക്കാർ ഭൂമി അനുവദിച്ച കാര്യം റിപ്പബ്ലിക് ദിന ചടങ്ങിലാണ് അംബാസിഡർ ദീപക് മിത്തൽ പ്രഖ്യാപിച്ചത്. ശിലാസ്ഥാപനത്തിന് ഒപ്പം തന്നെ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കും.

ഉടൻ നിർമാണവും പൂർത്തിയാക്കും. അത്യാധുനിക കെട്ടിടമാണ് വെസ്റ്റ് ബേയിലെ നയതന്ത്ര മേഖലയിൽ ഒരുങ്ങുക.

Related Articles

Back to top button