
2026 നവംബർ 21-ന് അലി ബിൻ ഹമദ് അൽ അത്തിയ അരീനയിൽ (അബ്ഹ അരീന) വെച്ചാണ് ജിരി പ്രോചാസ്കയും നവാജോ സ്റ്റിർലിങ്ങും തമ്മിലുള്ള യു.എഫ്.സി മത്സരം നടക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഈ മിക്സ്ഡ് മാർഷ്യൽ ആർട്സ് മത്സരത്തിനായുള്ള ടിക്കറ്റ് ബുക്കിംഗുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് – https://tickets.visitqatar.com/en/ufc-fight-night-doha-2026-766578
വൈകുന്നേരം 5 മണിക്ക് വേദിയിലേക്കുള്ള പ്രവേശനം ആരംഭിക്കുകയും, ഒരു മണിക്കൂറിന് ശേഷം ആദ്യ മത്സരം ആരംഭിക്കുകയും ചെയ്യും. ഏകദേശം ആറ് മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ഈ പരിപാടി.
14 വയസ്സിന് താഴെയുള്ള കുട്ടികൾക്കൊപ്പം 21 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്നവരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് സംഘാടകർ ഓർമ്മിപ്പിച്ചിട്ടുണ്ട്.




