Qatar

ഖത്തറിൽ മെയ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ വർദ്ധനവ്

2026 മെയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.

പെട്രോൾ വില നിരക്കുകൾ

സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 ഖത്തർ റിയാലായിരിക്കും മെയ് മാസത്തെ വില. ഏപ്രിലിൽ ഇത് 2.05 റിയാലായിരുന്നു. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.90 റിയാലായി വർദ്ധിച്ചു. നിലവിൽ ഇത് 1.85 റിയാലാണ്. രണ്ട് വിഭാഗം പെട്രോളിനും 5 ദിർഹം വീതമാണ് വർദ്ധിച്ചത്.

ഡീസൽ വിലയിൽ മാറ്റമില്ല

പെട്രോൾ വില വർദ്ധിച്ചപ്പോഴും ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. മെയ് മാസത്തിലും ഡീസൽ ലിറ്ററിന് 2.05 ഖത്തർ റിയാലായി തന്നെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു.

Related Articles

Back to top button