ഖത്തറിലേക്ക് ടൂറിസ്റ്റുകൾ ഒഴുകുന്നു; ഈ വർഷത്തിന്റെ ആദ്യപാദത്തിൽ എത്തിയത് റെക്കോർഡ് സന്ദർശകർ

ഈ വർഷത്തിന്റെ ആദ്യപാദത്തിൽ റെക്കോർഡ് സന്ദർശകരുമായി ഖത്തറിന്റെ ടൂറിസം മേഖല അതിവേഗം വളരുന്നു. 2025-ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഖത്തർ 1.5 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്തു. ഇത് വർഷത്തിലെ ആദ്യ പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഖത്തറിന്റെ ഇന്റർനാഷണൽ മീഡിയ ഓഫീസ് പ്രകാരം, ഈ സന്ദർശകരിൽ 36% ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നും 28% യൂറോപ്പിൽ നിന്നും 20% ഏഷ്യയിൽ നിന്നും ഓഷ്യാനിയയിൽ നിന്നുമാണ് വന്നത്.
2024-ൽ ടൂറിസം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് 55 ബില്യൺ ഖത്തർ റിയാൽ നൽകി, ഇത് 2023-നെ അപേക്ഷിച്ച് 14% വർദ്ധനവാണ്. 2024/2025 ക്രൂയിസ് സീസണിൽ 360,000-ൽ അധികം ക്രൂയിസ് യാത്രക്കാർ ഖത്തർ സന്ദർശിച്ചു.
2024-ൽ 5 ദശലക്ഷത്തിലധികം ആളുകളാണ് ഖത്തർ സന്ദർശിച്ചു, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 25% വർദ്ധനവായിരുന്നു. ടൂറിസം ചെലവ് 40 ബില്യൺ റിയാലിലെത്തിയിരുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv