Qatar

മറ്റൊരു ഗ്ലോബൽ സ്പോർട്ട്സ് ഇവന്റിനു കൂടി ഖത്തർ വേദിയാകുന്നു, വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മെയ് 17 മുതൽ 25 വരെ ദോഹയിൽ നടക്കുന്ന ഐടിടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഫൈനൽസിനുള്ള ഒരുക്കങ്ങൾ ലുസൈൽ സ്‌പോർട്‌സ് അരീനയും ഖത്തർ യൂണിവേഴ്‌സിറ്റിയും പൂർത്തിയാക്കി. 640 കളിക്കാർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 443 മത്സരങ്ങൾ നടക്കും.

ഉദ്ഘാടന ചടങ്ങിനു പുറമെ മിക്ക മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കുന്ന പ്രധാന വേദിയായിരിക്കും ലുസൈൽ സ്‌പോർട്‌സ് അരീന. ദോഹയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ വടക്ക് ലുസൈൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ വേദിക്ക് 20,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും. ആധുനിക രൂപകൽപ്പന, ഹൈടെക് സൗണ്ട്, ലൈറ്റിംഗ്, കൂളിംഗ് സിസ്റ്റങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ലുസൈൽ സ്പോർട്ട്സ് അരീന. ടീം റൂമുകൾ, മീഡിയ ഏരിയകൾ, അതിഥികൾക്കുള്ള ഇടങ്ങൾ, ഫാൻ സോണുകൾ എന്നിവയും വേദിയിൽ ഉൾപ്പെടുന്നു. 2015-ലെ ലോക ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് പോലുള്ള വലിയ പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള ഇവിടേക്ക് മെട്രോ വഴിയോ കാറിലോ എത്തിച്ചേരാൻ എളുപ്പമാണ്.

ടൂർണമെന്റിന്റെ ആദ്യ നാല് ദിവസങ്ങളിൽ ഖത്തർ യൂണിവേഴ്‌സിറ്റിയുടെ സ്‌പോർട്‌സ് ആൻഡ് ഇവന്റ്‌സ് കോംപ്ലക്‌സിലും മത്സരങ്ങൾ നടക്കും. വടക്കൻ ദോഹയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം 5,000 കാണികൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. മോഡേൺ എയർ കണ്ടീഷനിംഗ്, ലൈറ്റിംഗ്, സൗണ്ട് സിസ്റ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഹാളിന്റെ ഡിസൈൻ മികച്ചതാണ്. കളിക്കാർക്കുള്ള മുറികൾ, മീഡിയ സ്‌പെയ്‌സുകൾ, ഫാൻ ലോഞ്ചുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രണ്ട് വേദികളിലും ബൂത്തുകൾ, എക്‌സിബിഷനുകൾ, ഇന്ററാക്റ്റിവ് ആക്റ്റിവിറ്റിസ് എന്നിവ പോലുള്ള വിനോദ ഓപ്ഷനുകൾ ഉണ്ട്. പൊതുഗതാഗതമാർഗ്ഗം ഉപയോഗിച്ച് ഈ വേദികളിലേക്ക് പ്രവേശിക്കാം, സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button