‘വിസിറ്റ് ആന്റ് വിൻ’ ഭാഗ്യപരീക്ഷണം; റവാബി സന്ദർശിക്കൂ…100 ക്യൂആർ നേടൂ!
റവാബി ഹൈപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് 100QR വരെ ഫ്രീ വൗച്ചറുകൾ നേടാൻ അവസരം. ‘വിസിറ്റ് ആന്റ് വിൻ’ ക്യാമ്പയിനിന്റെ ഭാഗമായാണ് ഉപഭോക്താക്കളെ തേടി സമ്മാനവുമായി റവാബി ഹോസ്റ്റുമാർ എത്തുന്നത്. ഷോറൂം ഫ്ലോറിൽ ഉപഭോക്താക്കളെ തേടിയെത്തുന്ന റവാബി പ്രതിനിധികൾ ആവശ്യപ്പെടുന്ന ലളിതമായ ടാസ്ക്കുകൾ പൂർത്തിയാക്കുന്ന ഭാഗ്യശാലികൾക്കാണ് വൗച്ചറുകൾ നേടാൻ അവസരമുണ്ടാവുക.
ആകസ്മികമായി തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കളിൽ നിന്ന്, റവാബിയുടെ ഇൻസ്റ്റഗ്രാം/റ്റിക്ടോക് അക്കൗണ്ട് ഫോളോ ചെയ്യുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ, തൽക്ഷണം 100QR ലഭിക്കും. ഇത് കൂടാതെ ലളിതമായ ചില ഗെയിമുകൾ, ചോദ്യങ്ങൾ തുടങ്ങിയവ കൊണ്ടും നിങ്ങൾക്ക് ഭാഗ്യപരീക്ഷണത്തിന് വിധേയമാക്കാം.
ദിനംപ്രതി നിരവധി ഓഫറുകളും പ്രൊമോഷനുമാണ് ഖത്തറിലുടനീളമുള്ള റവാബി ഔട്ട്ലെറ്റുകളിൽ നടക്കുന്നത്. നാളെ വരെ നീളുന്ന ‘ബിഗ് 3 ഡെയ്സ്’ ഡിസ്കൗണ്ട് സെയിൽ ഇപ്പോൾ അൽ വക്ര ഷോറൂമിൽ പുരോഗമിക്കുന്നുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp