WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ മൂടൽമഞ്ഞ് വർധിക്കാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ചൊവ്വാഴ്‌ച വൈകുന്നേരം 6 മണി വരെ ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞായിരിക്കുമെന്നും പകൽ സമയത്ത് മിതമായ ചൂടായിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു. ഭൂരിഭാഗം സ്ഥലങ്ങളിലും നേരത്തെ തന്നെ ദൂരക്കാഴ്‌ച മോശമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കടൽത്തീരത്ത്, ആദ്യം മൂടൽമഞ്ഞായിരിക്കുമെന്നും പിന്നീടത് കുറഞ്ഞു വരുമെന്നും തുടക്കത്തിൽ ദൂരക്കാഴ്‌ച കുറവായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.

കാറ്റ് തുടക്കത്തിൽ 4 നോട്ടിൽ താഴെയായിരിക്കും, തുടർന്ന് 4-14 നോട്ട് വേഗതയിൽ വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിലേക്ക് മാറും. ദൂരക്കാഴ്ച്ച 4-10 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നതെങ്കിലും ചില സ്ഥലങ്ങളിൽ അത് ഒരു കിലോമീറ്ററിൽ കുറവാകാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button