WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കത്താറ ട്രഡീഷണൽ ദൗ ഫെസ്റ്റിവൽ ആരംഭിച്ചു

കത്താറ പരമ്പരാഗത ദൗ ഫെസ്റ്റിവലിന്റെ പതിമൂന്നാം പതിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ കത്താറ ബീച്ചിൽ ആരംഭിച്ചു. ഡിസംബർ 2 വരെയാണ് ഫെസ്റ്റിവൽ.

ഖത്തർ, ഇന്ത്യ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുഎഇ, ബഹ്റൈൻ, ഇറാഖ്, പലസ്തീൻ, പോർച്ചുഗൽ, ഇറാൻ, ടാൻസാനിയ തുടങ്ങിയ 12 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഈ വർഷം സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പരിപാടിയാണ് ഫെസ്റ്റിവലിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 

ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന പരമ്പരാഗത തുഴച്ചിൽ മത്സരം, കത്താറ ബീച്ച് നമ്പർ 2 ൽ നടക്കുന്ന പരമ്പരാഗത മറൈൻ മത്സരങ്ങൾ, ഡിസംബർ രണ്ടിന് പരമ്പരാഗത കപ്പലോട്ട മത്സരം, കൂടാതെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമാണ്.

മറൈൻ ചരിത്രത്തിന്റെ വിസ്മയങ്ങൾ ക്രോഡീകരിക്കുന്ന മ്യുസിയം കാഴ്ചകൾ, കുട്ടികൾക്കായി ഒരു കൂട്ടം ശിൽപശാലകൾ, വിനോദ പരിപാടികൾ എന്നിവയും ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button