Qatar

ഖത്തറിൽ നിന്നും ഉംറക്ക് പോയ മലയാളി കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരണപ്പെട്ടു

ദോഹ: ഖത്തറിൽ നിന്നും ഉംറക്ക് പോയ മലയാളി കുടുംബത്തിന്റെ കാര്‍ മറിഞ്ഞ് മൂന്നുപേർ മരണപ്പെട്ടു. സൗദിയിലെ തായിഫിൽ നടന്ന അപകടത്തിൽ, പാലക്കാട് പഞ്ഞിരിപ്പാല സ്വദേശി ഫൈസൽ അബ്ദുൽ സലാമിന്റെ മക്കളായ അഭിയാൻ (7), അഹിയാന്‍ (4), ഭാര്യമാതാവ് സാബിറ അബ്ദുൽ ഖാദർ (55) എന്നിവരാണ് മരിച്ചത്.

6 പെരുണ്ടായിരുന്ന വാഹനത്തിൽ, ഫൈസലും ഭാര്യാപിതാവ് അബ്ദുൽ ഖാദറും പരിക്കുകളോടെ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിലെ ജീവനക്കാരനാണ് ഫൈസൽ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Back to top button