Qatar

ഹൃദയാഘാതം: ഖത്തറിൽ മലയാളി മരണപ്പെട്ടു

ഖത്തറിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന്  മരണപ്പെട്ടു. വൈബ്രെന്റ് ട്രേഡിങ്ങ് WLL കമ്പനിയിൽ ജോലിക്കാരനായ തൃശൂർ കൊരട്ടി ചെറ്റാരിക്കൽ മുല്ലപ്പള്ളി വീട്ടിൽ അനൂപ് ഉണ്ണി നായർ (45) ആണ് ചികിത്സയിലിരിക്കെ ഹമദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.

പിതാവ്: ഉണ്ണി നായർ മാതാവ്: സീതാ ഉണ്ണി ഭാര്യ: ദീപാ അനൂപ്. പ്ലസ് ടു വിന് പഠിക്കുന്ന ഐശ്വര്യ കെ അനൂപ് ഏക മകളാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേർസിൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. ഇദ്ദേഹത്തിന്റെ വൃക്കയും കരളും ബന്ധുക്കളുടെ തീരുമാനപ്രകാരം മൂന്ന് പേർക്കായി ദാനം ചെയ്യുകയും ചെയ്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button