Qatar

ഖത്തർ സകാത്ത് ഫണ്ട് ഡിപ്പാർട്ട്‌മെന്റ് 11 പുതിയ കളക്ഷൻ പോയിന്റുകൾ തുറന്നു

ദോഹ: എൻഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ സകാത്ത് ഫണ്ട് ഡിപ്പാർട്ട്‌മെന്റ് 11 പുതിയ കളക്ഷൻ പോയിന്റുകൾ തുറന്നു.

രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രദേശങ്ങളിലും സാന്നിധ്യമാകാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ കളക്ഷൻ പോയിന്റുകൾ തുറക്കുന്നതെന്ന് സകാത്ത് ഫണ്ടിലെ കളക്ഷൻ ആൻഡ് സകാത്ത് അക്കൗണ്ട്സ് മേധാവി ജറാബ് അൽ അഹ്ബാബി പറഞ്ഞു.

പുതിയ കളക്ഷൻ പോയിന്റുകളിൽ ഇനിപ്പറയുന്ന അൽ മീര ശാഖകളിൽ സ്ഥിതി ചെയ്യുന്ന സ്ഥിരം സൈറ്റുകൾ ഉൾപ്പെടുന്നു – അൽ മീര നെജൈമ, അൽ മീര ലീബൈബ് 1, അൽ മിറ ലീബൈബ് 2, അൽ മീര ബാനി ഹാജർ, അൽ മീര അൽ വജ്ബ, അൽ മീര വക്ര വെസ്റ്റ്).

ഹമദ് ജനറൽ ഹോസ്പിറ്റൽ, വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ, സ്പെഷ്യലൈസ്ഡ് സർജറി സെന്റർ, സിദ്ര മാൾ, ജെ-മാൾ എന്നിവിടങ്ങളിലെ താൽക്കാലിക സൈറ്റുകളും പുതിയ കളക്ഷൻ പോയിന്റുകളിൽ ഉൾപ്പെടുന്നു.

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന സകാത്ത് ഫണ്ടിന്റെ 27 ഓഫീസുകൾക്കും സൈറ്റുകൾക്കും പുറമെ, റമദാൻ മാസത്തിന്റെ ആരംഭം മുതൽ പുതിയ കളക്ഷൻ പോയിന്റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അങ്ങനെ സകാത്ത് ഫണ്ടിന് ആകെ 38 ഓഫീസുകളും കളക്ഷൻ പോയിന്റുകളുമുണ്ടെന്നും അക്കൗണ്ട്സ് മേധാവി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button